KOYILANDY DIARY.COM

The Perfect News Portal

കുടുംബശ്രീ കലാമേള ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2016’ൽ മൂന്നാം ദിവസമായ ഇന്നലെ നടന്ന കുടുംബശ്രീ കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ആശ്രയ കിറ്റുകളുടെ വിതരണം നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻമാരായ കെ. ഷിജുമാസ്റ്റർ, വി.കെ.അജിത, കന്മന ശ്രീധരൻ, കൗൺസിലർ ഷാജി പാതിരിക്കാട്, കെ.കെ.ബാവ, കെ.എം.ജയ, കെ.എം.പ്രസാദ് എന്നിവർ സംസാരിച്ചു.

 

Share news