കൊയിലാണ്ടി: കുടിശ്ശിക ഉൾപ്പെടെ പെൻഷൻ വിതരണം ചെയ്തപ്പോൾ ഓണവിപണിയും സജീവമായി

കൊയിലാണ്ടി : പിണറായി സർക്കാർ അധികാരത്തിൽ വന്നതിന്ശേഷം നടക്കുന്ന ആദ്യ ഓണം-ബക്രീദ് ആഘോഷം വിപണിയെ സജീവമാക്കി. കൊയിലാണ്ടി പട്ടണം ജനത്തിരക്ക്കൊണ്ട വീർപ്പ് മുട്ടുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊയിലാണ്ടി പട്ടണത്തിൽ ഇന്നേവരെ ഇല്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ യു. ഡി. എഫ്. സർക്കാർ കുടിശ്ശികയാക്കി വെച്ച നിരവധി മാസത്തെ പെൻഷൻതുകയും, ഇപ്പോൾ പിണറായി സർക്കാർ വന്നതിന് ശേഷം 1000 രൂപയാക്കി വർദ്ധിപ്പിച്ച തുക ഉൾപ്പെടെ കോടിക്കണക്കിന് രൂപയാണ് സാധാരണക്കാരന്റ കൈകളിലേക്ക് എത്തിയത്. ശരാശരി ഓരോ വാർഡുകളുലും 30 ലക്ഷത്തിലധികം രൂപയാണ് പെൻഷൻതുക വിതരണം ചെയ്തത്. ഓണത്തിന് സർക്കാർ പ്രഖ്യപിച്ച ബോണസ് ഉൾപ്പെടെ അടുത്ത മാസത്തെ പെൻഷൻ അഡ്വാൻസ് ലഭിക്കുന്നതോടെ ഈ തവണത്തെ ഓണം കുശാൽ.
സർക്കാർ പ്രഖ്യാപിച്ചപോലെ പെൻഷൻതുക വീടുകളിൽ എത്തിക്കും എന്ന തീരുമാനം നടപ്പിലാക്കാൻ കഴിഞ്ഞതും സാധാരണക്കാരിൽ ഏറെ സന്തോഷാണ് ഉണ്ടായിട്ടുളളത്. വ്യാപാര സ്ഥാപനങ്ങളിലും വഴിയോര കച്ചവടക്കാർക്കും നല്ലകൊയ്ത്താണ് ഇത്തവണ. തുണിത്തരങ്ങളാണ് തെരുവ് വിപണിയിൽ കൂടുതൽ. തുണിക്കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സപ്ലൈക്കോവിലും മാവേലി സ്റ്റോറുകളിലും സ്ത്രീകളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. 13 ഇനത്തിൽപ്പെട്ട ഫലവ്യഞ്ജനങ്ങൾ നല്ല വിലക്കുറവിലാണ് ഇവിടുന്ന് ലഭിക്കുന്നത്. കൂടാതെ നല്ല ഗുണനിലവാരമുള്ള സാധനങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. പ

ച്ചക്കറി വിപണിയിലും വൻജനത്തിരക്കനുഭവപ്പെടുന്നുണ്ട്.സാധാരണ ആഘോഷവേളകളിൽ ഉണ്ടാകുന്നപോലെ വിലക്കയറ്റം ഇത്തവണ അനുഭവപ്പെട്ടില്ല. കൊയിലാണ്ടി നഗരസഭയിൽ വിവിധ സ്ഥലങ്ങളിൽ കൃഷിഭവൻ നേതൃത്വത്തിൽ ജൈവ പച്ചക്കറി വിപണനം ആരംഭിച്ചിരിക്കുകയാണ്. 30 ശതമാനം വിലക്കുറവിലാണ് അവിടെയും പച്ചക്കറിക്കറികൾ ലഭിക്കുന്നത്. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും പച്ചക്കറി ചന്തകൾ നടക്കുന്നുണ്ട്. കൊയിലാണ്ടി സിവിൽ സപ്ലൈസ് ഷോറൂമിൽ എല്ലായിനം പച്ചക്കറികളും ലഭ്യമാ്. കൂടാതെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ജൈവ പച്ചക്കറി പ്രോത്സാഹന പ്രവർത്തനങ്ങൾ ഊർജിതമാക്കിയതിന്റെ ഭാഗമായി വിവിധ സംഘങ്ങളുടെയും കൂട്ടായ്മകളുടെയും സി. പി. ഐ. എം. ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ വലിയതോതിലുള്ള പച്ചക്കറി ഉൽ്പപാദനമാണ് ഉണ്ടായിട്ടുള്ളത്. ഇത് അന്യസംസഥാനത്ത് നിന്ന് വരുന്ന പച്ചക്കറിയുടെ വരവിനെ കാര്യമായും ഇല്ലാതാക്കാൻ സാധിച്ചിട്ടുണ്ട്. ഇതുമൂലം ഓണക്കാലങ്ങളിൽ കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന ലോബികളുടെ ഇടപെടലും ഇല്ലാതായി.

പച്ചക്കായ വിലയാണ് സാധാരണക്കാരന് വിനയായി മാറിയത്. ഒരു കിലോ പച്ചക്കായ്ക്ക് 50 രൂപവരെയാണ് വിപണി വില. നേന്ത്രവാഴ കൃഷിക്കാർക്ക് ഇത്തവണ റെക്കോഡ് ലാഭമാണ് ഇതുമൂലം ലഭിച്ചത്. ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഓണം ബക്രീദ് ആഘോഷങ്ങൾ ഉത്സവമാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ് കൊയിലാണ്ടിയിലെ പൊതുസമൂഹം. പക്ഷെ കൊയിലാണ്ടിയിൽ വന്ന് സാധനം വാങ്ങി വീട്ടിലെത്തണമെങ്കിൽ ഒരുദിവസത്തെ അധ്വാനമാണ് ചിലവഴിക്കേണ്ടത്. വാഹനത്തിരക്ക് അത്രയേറെയാണ്. നഗരം അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടിയിരിക്കുയാണ്. കഴിഞ്ഞ രണ്ടാഴ്ചത്തെ അനുഭവം ഇതാണ് കാണിക്കുന്നത്.

