കുടിവെള്ളം സംരക്ഷിക്കാനായി തൊഴിലുറപ്പ് തൊഴിലാളികള്‍ കുളം നിര്‍മ്മിക്കുന്നു

വേളം: വേളം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം സംരക്ഷിക്കാനായി തൊഴിലുറപ്പ് തൊഴിലാളികള്‍ കുളം നിര്‍മ്മിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്ത്രണ്ടാം വാര്‍ഡിലെ കേളോത്ത് കുനിയിലാണ് നിര്‍മ്മാണം. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അബ്ദുള്ള നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. കെ.കെ.അന്ത്രു അദ്ധ്യക്ഷത വഹിച്ചു.
ഒ.പി രാഘവന്‍, പൊന്നണ മൊയ്തു, മടോല്‍ ബീന, മാണിക്കോത്ത് നാരായണന്‍, കോക്കാളന്‍കണ്ടി നാരായണന്‍ നമ്ബ്യാര്‍, മാണിക്കോത്ത് രാജന്‍, കെ. നിധിന്‍ എന്നിവര്‍ സംസാരിച്ചു

