കീഴാറ്റൂരിൽ ജനങ്ങളെ കബളിപ്പിച്ചതിന് ബിജെപി മാപ്പ് പറയണം: പി ജയരാജന്

കീഴാറ്റൂര്‍: ജനങ്ങളെ കബളിപ്പിച്ചതിന് ബിജെപി മാപ്പ് പറയണമെന്ന് പി ജയരാജന്. കീഴാറ്റൂരില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ബി ജെ പി ശ്രമിച്ചത്. സിപി ഐ എമ്മിനെ ഒതുക്കാം എന്ന ധാരണയോടെ ദേശ വിരുദ്ധ ശക്തികള്‍ ഒരുമിച്ചു.
ഇത്തരക്കാരുടെ സി പി ഐ എം വിരോധം പുരോഗതിക്ക് വിലങ്ങ് തടിയാകുന്നുവെന്നും ജയരാജന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ദേശീയപാതാ വികസനം നാടിന്റെ ആവശ്യമാണ്. പിണറായി സര്‍ക്കാര്‍ ദേശീയപാത വികസനം വേഗത്തിലാക്കുകയാണ് ചെയ്യുന്നത്.

ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ എടുത്ത തെറ്റായ നടപടികള്‍ തിരുത്തണം. കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ച അതേ നിലപാടാനാണ് ശബരിമലയിലും ബിജെപിയുടേത്. കീഴാറ്റൂര്‍ സമരക്കാര്‍ക്ക് പാര്‍ട്ടിയിലേക്ക് മടങ്ങി വരാമെന്നും പിജയരാജന് വ്യക്തമാക്കി.

