കീഴരിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് നടത്തി

കൊയിലാണ്ടി: ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാരോപിക്കുന്ന കീഴരിയൂർ പഞ്ചായത്ത് അംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ജയപ്രകാശ് കായണ്ണ മാർച്ച് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെംമ്പർ രാജി വെക്കുന്നതു വരെ ബി.ജെ.പി. പ്രക്ഷോഭം തുടരുമെന്ന് ജയപ്രകാശ് പറഞ്ഞു.
പി.പി. ബിനീഷ്, കെ. ശ്രീനിവാസൻ, കെ .ടി. ബാബു, പി. പ്രകാശൻ, എം. സത്യൻ, സന്തോഷ് പുതുക്കുടി, വി.കെ. പി. ബാബു, ബിനീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് മാർച്ച് തSഞ്ഞു.

