കീഴരിയൂരിൽ 1200 ലിറ്റർ വാഷ് പിടിച്ചെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് സംഘം കീഴരിയൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 1200 ലിറ്റർ വാഷ് പിടിച്ചെടുത്തു. ഭാസ്കരൻ കെട്ടുമലയിൽ രണ്ടടിതാഴ്ചയുള്ളകുഴി കുഴിച്ചാണ് വാഷ് സൂക്ഷിച്ചിരുന്നത്. കൂടാതെ രണ്ട് വലിയ കന്നാസുകളിലും വാഷ് സൂക്ഷിച്ചിരുന്നു. എക്സൈസ് സംഘത്തിന് എത്തിപ്പെടാൻ പറ്റാത്ത സ്ഥലമായിട്ടും വളരെ രഹസ്യമായാണ് എക്സൈസ് സംഘം ഇവിടെ എത്തി റെയ്ഡ്ഡ് നടത്തിയത്.
ഇൻസ്പെക്ടർ, ഷമീർ ഖാൻ, പ്രിവന്റീവ് ഓഫീസർ സുരേഷ്, രാമകൃഷ്ണൻ, രതീഷ്, സായിദാസ്, സുധീർ കുന്നുമ്മൽ, ഡ്രൈവർ പ്രബീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

