KOYILANDY DIARY.COM

The Perfect News Portal

കിസാന്‍ മുക്തി റാലികള്‍ നാളെ; കര്‍ഷകരുടെ പാര്‍ലമെന്റ‌് മാര്‍ച്ച‌് മറ്റന്നാള്‍

ന്യൂഡല്‍ഹി > കാര്‍ഷിക മേഖലയിലെ ഗുരുതര പ്രതിസന്ധികള്‍ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധത്തിന‌് വ്യാഴ‌ം, വെള്ളി ദിവസങ്ങളില്‍ രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കും. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന‌് ചെറു റാലികളായി എത്തുന്ന കര്‍ഷകര്‍ വ്യാഴാഴ‌്ച വൈകിട്ടോടെ രാംലീല മൈതാനത്ത‌് സംഗമിക്കും. വെള്ളിയാഴ‌്ച പാര്‍ലമെന്റിലേക്ക‌് ആയിരക്കണക്കിന‌് കര്‍ഷകര്‍ പങ്കെടുക്കുന്ന കിസാന്‍ മുക്തി മാര്‍ച്ച‌് നടക്കും.

കടക്കെണിയിലും ദുരിതത്തിലും അകപ്പെട്ട കര്‍ഷകരുടെ ശബ‌്ദം കേള്‍ക്കാന്‍ തയാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയാന്‍ നിര്‍ബന്ധിതരാകുമെന്ന‌് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ‌് കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. രാജ്യം സ്വതന്ത്രമായി എഴുപത‌് വര്‍ഷം കഴിഞ്ഞിട്ടും ആത്മഹത്യകളില്‍നിന്ന‌് കര്‍ഷകര്‍ക്ക‌് മോചനം കിട്ടിയിട്ടില്ലെന്ന‌് അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ‌് അശോക‌് ധാ‌വ‌്‌ളെ പറഞ്ഞു. സംഘര്‍ഷം സൃഷ‌്ടിക്കുന്നതിനുള്ള ചലോ അയോധ്യ മുദ്രാവാക്യമല്ല അവകാശപ്പോരാട്ടത്തിന്റെ ‘ചലോ ഡല്‍ഹി’ മുദ്രാവാക്യമാണ‌് കര്‍ഷകര്‍ ഉയര്‍ത്തുന്നതെന്ന‌് അദ്ദേഹം പറഞ്ഞു.

വിള ഇന്‍ഷുറന്‍സിന്റെ പേരില്‍ കോര്‍പറേറ്റുകള്‍ക്ക‌് കൊള്ള നടത്താന്‍ അനുമതി കൊടുക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ ജീവല്‍പ്രശ‌്നങ്ങള്‍ കാണുന്നില്ലെന്ന‌് സാമൂഹ്യപ്രവര്‍ത്തക മേധാ പട‌്കര്‍ പറഞ്ഞു. ‘നേഷന്‍ ഫോര്‍ ഫാര്‍മേഴ‌്സ‌്’ എന്ന ആഹ്വാനവുമായി വിദ്യാര്‍ഥികളും യുവാക്കളും മധ്യവര്‍ഗം ഒന്നടങ്കം കര്‍ഷക പ്രക്ഷേ‌ാഭത്തിന‌് പിന്തുണ പ്രഖ്യാപിച്ചുവെന്ന‌് മാധ്യമപ്രവര്‍ത്തകന്‍ പി സായ‌്നാഥ‌് പറഞ്ഞു.

Advertisements

21 രാഷ‌്ട്രീയ പാര്‍ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന‌് കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി എം സിങ‌് പറഞ്ഞു. കമ്മിറ്റി നേതാക്കളായ യോഗേന്ദ്രയാദവ‌്, അവിക‌് സാഹ, ആശിഷ‌് മിത്തല്‍, രാജാ റാം സിങ‌് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *