കാവേരി നദീജലതര്‍ക്കo; കെഎസ്ആര്‍ടിസി ബംഗളൂരു സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം : സംസ്ഥാനത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുടര്‍വാദം നടക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലായാണ് സര്‍വീസ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച ബംഗളൂരുവിലേക്കുള്ള എല്ലാ സര്‍വീസും റദ്ദാക്കിയിരുന്നു. ബംഗളൂരുവിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസുകളെല്ലാം തിങ്കളാഴ്ച രാത്രി സംസ്ഥാനത്തേക്ക് തിരിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ചൊവ്വാഴ്ചത്തെ സര്‍വീസ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ അറിയിച്ചു. കര്‍ണാടക ആര്‍ടിസിയും തമിഴ്നാട് കോര്‍പറേഷനും പത്തു ദിവസത്തിലേറെയായി സേലം റൂട്ടിലെ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

