KOYILANDY DIARY.COM

The Perfect News Portal

കാലിക്ക​റ്റ് ഗേള്‍സ് വി.എച്ച്‌.എസ്.ഇജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

കോഴിക്കോട്: കാലിക്ക​റ്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വി.എച്ച്‌.എസ്.ഇ വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്കൂള്‍ അങ്കണത്തില്‍ 25 ബലൂണുകള്‍ പറത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടനുബന്ധിച്ച്‌ പുറത്തിറക്കിയ സുവനീര്‍ പി.കെ ഗ്രൂപ്പ് ചെയര്‍മാര്‍ പി.കെ അഹമ്മദ് പ്രകാശനം ചെയ്തു.

പൂര്‍വ്വവിദ്യാര്‍ഥി സംഗമം, ഭക്ഷ്യമേള, വിരമിച്ച പ്രധാനാദ്ധ്യാപകരെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു. ചടങ്ങില്‍ ജില്ലാതല ക്വിസ് മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ജി.വി.എച്ച്‌.എസ്.എസ് കൊയിലാണ്ടി, ജി.വി.എച്ച്‌.എസ്.എസ് കിണാശ്ശേരി, ജി.വി.എച്ച്‌.എസ്.എസ് പയ്യാനക്കല്‍ എന്നീ സ്കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. മാനേജിംഗ് കമ്മി​റ്റി പ്റസിഡന്റ് ഡോ. വി. അലി ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്‌.എസ്.ഇ ഡയറക്​റ്റര്‍ എ.ഫാറൂഖ് മുഖ്യ പ്റഭാഷണം നടത്തി. വി.എച്ച്‌.എസ്.ഇ പ്റിന്‍സിപ്പല്‍ പി.എം.ശ്റീദേവി കഴിഞ്ഞ 25 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വിദ്യാഭ്യാസ-സ്പോര്‍ട്സ് സ്​റ്റാന്‍ഡിംഗ് കമ്മി​റ്റി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍, മാനേജര്‍ കെ.വി കുഞ്ഞഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ സി.അബ്ദുറഹിമാന്‍, വി.എച്ച്‌.എസ്.ഇ വടകര മേഖല അസി.ഡയറക്ടര്‍ എം.ശെല്‍വമണി, പി.ടി.എ പ്റസിഡ് കെ.എം അബ്ദുല്‍സാദിഖ്, ഹയര്‍സെക്കന്‍ഡറി പ്റിന്‍സിപ്പല്‍ എം.അബ്ദു, ഹൈസ്കൂള്‍ ഹെഡ്മിസ്ട്റസ് എം.കെ സൈനബ, അലുമ്നി പ്റസിഡന്റ് സി.വി. കുഞ്ഞിബി, സുവനീര്‍ ചെയര്‍മാന്‍ ഐ.പി ഉസ്മാന്‍ കോയ, ഐഡിയല്‍ പ്റൊജക്​റ്റ് കോഡിനേ​റ്റര്‍ സ്വാബിര്‍ കെ.ആര്‍, വിദ്യാര്‍ഥി പ്റതിനിധി ഷൈമ ഖമര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാനേജ്മെന്റ് ജോയിന്റ് സെക്റട്ടറി സി.പി മാമുക്കോയ സ്വാഗതവും സുവനീര്‍ എഡി​റ്റര്‍ ബബിത പരോള്‍ നന്ദിയും പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *