കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

താനൂര്‍: അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പൂരപ്പുഴ പടിഞ്ഞാറ് വശം ചെറിയാംപുറത്ത് തൂമ്ബന്റെ മകന്‍ സുധീഷാ(34)ണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. പരപ്പനങ്ങാടി ബിഇഎം സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.
താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഫൂട്ട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം തൊട്ടടുത്ത ചപ്പാത്തി കടയുടെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും ഒപ്പം സുധീഷിനെയും ഇടിക്കുകയും 15 മീറ്ററോളം വലിച്ചുകൊണ്ടു പോകുകയുമായിരുന്നു. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിനിടയിലൂടെ പകുതി ഫൂട്ട്പാത്തിലുടെ പാഞ്ഞ കാര്‍ ഫൂട്ട്പാത്തിലുണ്ടായിരുന്ന മെറ്റല്‍കൂനയില്‍ തടഞ്ഞാണ് നിന്നത്. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു സ്‌കൂട്ടറിലും കാര്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച രാവിലെ 11ന് സംസ്‌കരിക്കും. ഡിവൈഎഫ്‌ഐ പൂരപ്പുഴ യൂണിറ്റംഗമാണ്. അമ്മ: വള്ളി ഭാര്യ: അനുഷ. മകന്‍: ഫിദല്‍കൃഷ്ണ. സഹോദരങ്ങള്‍: മണി, ഷിമോജ്, ജിഷ, സുരേഷ്.

