കാര്‍ മറിഞ്ഞ് ആറ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മുംബൈ: മുംബൈയില്‍ കാര്‍ മറിഞ്ഞ് ആറ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മുംബൈ- പുണെ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. പൂണെക്ക് സമീപം കംഷേത് ടണലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച മാരുതി സിയാസ് കാര്‍ മറിഞ്ഞത്.മരിച്ച ആറുപേരില്‍ നാലുപേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ആദിത്യ ബന്ദാര്‍ക്കര്‍, യാഷ് ശിറാലി, അക്ഷയ് ഭിലാരെ, അഭിഷേക് റോയ്, ജാക്കി സാമുവല്എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം പൂണെ സ്വദേശികളാണ്.
നാലു വിദ്യാര്‍ത്ഥികള്‍ അപകട സ്ഥലത്തുവെച്ചും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഹൈവേയിലൂടെ അമിത വേഗത്തില്‍ വരുന്നതിനിടെ നിയന്ത്രണം വിട്ടാണ് കാര്‍ മറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.

