കാര്‍ഷിക വികസന ബാങ്കില്‍ പച്ചക്കറികൃഷി

കൊയിലാണ്ടി: സഹകരണ കാര്‍ഷികവികസന ബാങ്ക് കെട്ടിടത്തിന്റെ ടെറസില്‍ പച്ചക്കറികൃഷി ആരംഭിച്ചു. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് സി.എം.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
ഡയരക്ടര്‍ കെ.കെ.മുഹമ്മദ്, സെക്രട്ടറി കെ.ജയന്തി, ടി.കെ.രാഗേഷ്, കൃഷി ഓഫീസര്‍ കെ.പി.രവിപ്രസാദ്, കൃഷി അസിസ്റ്റന്റ് വേണു, കൊയിലാണ്ടി ബ്രാഞ്ച് മാനേജര്‍ കെ.ഷാജി, സീനിയര്‍ സൂപ്പര്‍വൈസര്‍ സുധീര്‍ കുമാര്‍, സൂപ്പര്‍വൈസര്‍മാരായ ടി.കെ.ഷൈനി, സുംജിത് എന്നിവര്‍ സംസാരിച്ചു.
