കായലാട്ട് രവീന്ദ്രൻ നാടക പ്രതിഭ അവാർഡ് മനോജ് നാരായണന്

കൊയിലാണ്ടി: നാടക നടനും കെ.പി.എ.സി. നടനുമായിരുന്ന കായലാട്ട് രവീന്ദ്രൻ്റെ ഓർമക്കായി അനുസ്മരണ സമിതി ഏർപ്പെടുത്തിയ ഏഴാമത് നാടക പ്രതിഭ അവാർഡിന് നടനും സംവിധായകനുമായ മനോജ് നാരായണൻ അർഹനായി. പതിനായിരത്തൊന്നു രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്.
വിൽസൺ സാമുവൽ, ടി.വി.ബാലൻ, മേലൂർ വാസുദേവൻ എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഡിസംബർ 22 ന് അഞ്ചു മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ ആലങ്കോട് ലീലാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. ഗായകൻ വി.ടി.മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
