KOYILANDY DIARY.COM

The Perfect News Portal

കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 40 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 40 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെയായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായി പെഹ്മാന്‍ ജില്ലാ ഗവര്‍ണര്‍ ഹാജി മുഹമ്മദ് മൂസാ ഖാന്‍ ബിബിസിയോടു പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു..

ഒരാഴ്ചമുമ്ബ് കാബൂളില്‍ ബസിനുനേര്‍ക്ക് താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു മരിച്ചവരില്‍ ഭൂരിഭാഗവും.കനേഡിയന്‍ എംബസിയുടെ സുരക്ഷയ്ക്കായി ജോലി ചെയ്തിരുന്ന നേപ്പാളി പൊലീസുകാരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

Share news