കാപ്പാട് ബീച്ച് ഫെസ്റ്റിന് തുടക്കമായി
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുക എന്ന ഉദ്ദേശത്തില്‍ ആരംഭിച്ച കാപ്പാട് ബീച്ച് ഫെസ്റ്റ് കെ.ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന് കോട്ട് അധ്യക്ഷത വഹിച്ചു. സുപ്രസിദ്ധ ചലച്ചിത്രതാരം നേഹ സക്സേന മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കൊയിലാണ്ടി നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. രാധ, ചേമഞ്ചേരി വൈസ് പ്രസിഡണ്ട് ഷീബ വരേക്കല്‍, മോഹനന് നമ്പാട്ട്, പി. ബാബുരാജ്, എം.പി. മൊയ്തീന് കോയ, ജയന് കാപ്പാട്, അവിണേരി ശങ്കരന്, സത്യനാഥന് മാടഞ്ചേരി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഇ. അനില്‍ കുമാര്‍, ഉണ്ണി തിയ്യക്കണ്ടി, പി.പി. ശ്രീജ എന്നിവര്‍ സംസാരിച്ചു.

