KOYILANDY DIARY.COM

The Perfect News Portal

കാണാതായ ദന്പതികളെ ട്രെയിനില്‍ കണ്ടുവെന്ന നിര്‍ണ്ണായക വിവരം പോലീസിന് ലഭിച്ചതായി സൂചന

കോട്ടയം : കുമരകത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ ദന്പതികളെ ട്രെയിനില്‍ കണ്ടുവെന്ന നിര്‍ണ്ണായക വിവരം പോലീസിന് ലഭിച്ചതായി സൂചന. ആദ്യമായാണ് കേസില്‍ ഇവരെ കുറിച്ച്‌ നിര്‍ണ്ണായകമായ വിവരം ലഭിച്ചിരിക്കുന്നത്.

ഏപ്രില്‍ ആറിന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നും ദന്പതികള്‍ ട്രെയിനില്‍ കയറിയെന്നും കോട്ടയം വരെ ഒന്നിച്ച്‌ സഞ്ചരിച്ചിരുന്നുവെന്നുമുള്ള നിര്‍ണ്ണായക വിവരം മല്ലപ്പള്ളി സ്വദേശികളായ അധ്യാപക ദന്പതികളാണ് പോലീസിനെ അറിയിച്ചിരിക്കുന്നത്.

സഹയാത്രികള്‍ എന്ന നിലയില്‍ ഇവരോട് സംസാരിച്ചുവെന്നാണ് അധ്യാപക ദന്പതികള്‍ പോലീസിനെ അറിയിച്ചത്. എവിടേയ്ക്കാണെന്ന് ചോദിച്ചപ്പോള്‍ കോട്ടയത്തിനാണ് എന്നായിരുന്നു മറുപടി.

Advertisements
എന്നാല്‍, കോട്ടയം സ്റ്റേഷന്‍ എത്തിയപ്പോള്‍ ഇറങ്ങുന്നില്ലേ എന്ന് തിരക്കിയപ്പോള്‍ കൊല്ലത്തിന് പോകുന്നു എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടപ്പോഴാണ് പോലീസിനെ ഇക്കാര്യം മല്ലപ്പള്ളിയിലെ ദന്പതികള്‍ അറിയിച്ചത്. മല്ലപ്പള്ളിയിലെ വീട്ടിലെത്തി പോലീസ് ഇവരില്‍നിന്നും മൊഴി ശേഖരിച്ചു.

ഏപ്രില്‍ ആറ് ഹര്‍ത്താല്‍ ദിനത്തില്‍ വൈകിട്ട് കാറില്‍ ഭക്ഷണം വാങ്ങാന്‍ പോയ അറുപറ പാലത്തിനു സമീപമുള്ള ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണ് കാണാതായത്. വീടിനു സമീപം പലചരക്ക് കട നടത്തിയിരുന്ന ഹാഷീം ആഴ്ചകള്‍ക്കു മുന്‍പാണ് പുതിയ കാര്‍ വാങ്ങിയത്. ഈ വാഹനത്തിന് കെഎല്‍ അഞ്ച് എജെ 7183 എന്ന താത്കാലിക രജിസ്ട്രേഷന്‍ നന്പരാണ് പതിപ്പിച്ചിരിക്കുന്നത്.

ദന്പതികളെ കാണാതായ ദിവസം തന്നെ പരാതി ലഭിച്ചതിനാല്‍ പോലീസ് അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ വാഹനം സംബന്ധിച്ച വിവരം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിന്‍റെ ചെക്കുപോസ്റ്റ് കടന്ന് ഈ വാഹനം പോയിട്ടില്ലെന്ന ഉറപ്പിലാണ് പോലീസ്. അതിനാല്‍ ഇവര്‍ സംസ്ഥാനത്ത് തന്നെയുണ്ടെന്ന വിശ്വാസത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഇതിനിടെ, ഹാഷീമും ഭാര്യ ഹബീബയും ഏറെനാള്‍ മാനസികരോഗപ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ ആറിനു രാത്രി ഒന്പതിന് മക്കളോടും പിതാവിനോടും കോട്ടയത്തുനിന്നു ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞ് വീട്ടില്‍നിന്നു കാറില്‍ പുറപ്പെട്ട ദന്പതികളെ പിന്നീട് ആരും കണ്ടിരുന്നില്ല. ഇതിനിടയിലാണ് ദന്പതികളെ ട്രെയിന്‍ യാത്രയ്ക്കിടെ കണ്ടുവെന്ന തരത്തില്‍ നിര്‍ണ്ണായക വിവരം ലഭിച്ചിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *