കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കനിയേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇന്ന് തിങ്കളാഴ്ച പതിവ് ഉത്സവ ചങ്ങുകള്‍ക്ക് പുറമെ വൈകീട്ട് പാര്‍ഥസാരഥി ഭജന്‍ മണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാന സന്ധ്യയും തായമ്പകയും നടക്കും. ഉത്സവം 27ന് വെള്ളിയാഴ്ച അവസാനിക്കും.
