കാഞ്ഞിലശ്ശേരി തെക്കെ നട പടിഞ്ഞാറെക്കണ്ടി താഴെ റോഡ് ജനങ്ങൾക്കായി തുറന്ന് കൊടുത്തു
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി തെക്കെ നട പടിഞ്ഞാറെക്കണ്ടി താഴെ റോഡ് ജനങ്ങൾക്കായി തുറന്ന് കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജിത ഷെറി അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സോമൻ, മുൻ മെമ്പർ ഇ. അനിൽകുമാർ, വാർഡ് കൺവീനർ ശശിധരൻ ചെറൂർ, വി. കെ അശോകൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

