കാഞ്ഞിലശ്ശേരി തെക്കെനട പടിഞ്ഞാറെക്കണ്ടി താഴെ റോഡ് ഉദ്ഘാടനം
കൊയിലാണ്ടി: കേരള വനിതാ കമ്മീഷൻ നേതൃത്വത്തിൽ നടത്തപ്പെടുന്ന കലാലയ ജ്യോതിയുടെ ഭാഗമായി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സൈബർ ലോകത്തിലെ ചതിക്കുഴികൾ എന്ന ബോധവൽക്കരണ ക്ലാസ്സ് വനിതാ കമ്മീഷൻ സംസ്ഥാന ചെയർപേഴ്സൺ പി സതീദേവി ഉദ്ഘാടനം ചെയ്തു. ഏറെ ശാസ്ത്രപുരോഗതി നേടിയ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഇടങ്ങൾ ഉണ്ടെന്നും തികഞ്ഞ ജാഗ്രതയോടെ, ഉത്തരവാദിത്വബോധത്തോടെ ഇടപെടാൻ നമുക്ക് കഴിയണമെന്നും പി സതീദേവി അഭിപ്രായപ്പെട്ടു. കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു.

ചതിക്കുഴികൾ നിറഞ്ഞ സൈബർ ലോകത്തെ കുറിച്ച് സബ്ഇൻസ്പെക്ടർ സത്യൻ കാരയാട് കുട്ടികൾക്ക് ക്ലാസെടുത്തു. വാർഡ് കൗൺസിലർ പ്രജിഷ, പന്തലായനി ബി.പി.സി യൂസഫ് നടുവണ്ണൂർ, പി.ടി.എ പ്രസിഡണ്ട് പി.പി രാധാകൃഷ്ണൻ, പി.കെ രഘുനാഥ്, പ്രിൻസിപ്പാൾ എ.പി പ്രബീത്, പ്രധാന അധ്യാപിക എം.കെ ഗീത, എസ്. സ്മിത എന്നിവർ സംസാരിച്ചു.


