KOYILANDY DIARY.COM

The Perfect News Portal

കവി എം. എന്‍. പാലൂര്‍ അന്തരിച്ചു

കോഴിക്കോട്: കവി എം എന്‍ പാലൂര്‍ അന്തരിച്ചു. കോഴിക്കോട് കോവൂരിലെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ പാലൂരിനെ തേടിയെത്തി.

രാവിലെ അഞ്ചരയോടെ കോവൂരിലെ വസതിയില്‍ വെച്ചായിരുന്നു എം എന്‍ പാലൂരിന്റെ അന്ത്യം, 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറേ നാളുകളായി വിശ്രമത്തിലായിരുന്നു.

1932 ല്‍ എറണാകുളം ജില്ലയില്‍ ജനിച്ച പാലൂര്‍ മനയ്്ക്കല്‍ മാധവന്‍ നമ്ബൂതിരി ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് കോഴിക്കോട് സ്ഥിരതാമസമാക്കിയത്. മലയാള കവിതയുടെ പരിവര്‍ത്തന കാലത്ത് അതിനൊപ്പം നിന്ന് എം എന്‍ പാലൂര്‍ കേരളത്തനിമയുളള കവിതകള്‍് മലയാളിക്ക് സമ്മാനിച്ചു.

Advertisements

ആത്മകഥയായ കഥയില്ലാത്തവന്റെ കഥയ്ക്ക് 2013 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ കവിതാ പുരസ്‌ക്കാരം എന്നീ ബഹുമതികളും പാലൂരിനെ തേടിയെത്തി.

പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടി ഡ്രൈവറായി ജോലി നോക്കി വിമാനത്തവാളത്തില്‍ നിന്ന് ചീഫ് ഓപ്പറ്റേറ്റിംഗ് ഓഫീസറായാണ് വിരമിച്ചത്. ആത്മ കഥയ്ക്ക് അവതാരിക എഴുതിയ പി എന്‍ നാരായണന്‍.

പേടിതൊണ്ടന്‍, കലികാലം, പച്ചമാങ്ങ, തീര്‍ത്ഥയാത്ര, ഭംഗിയും അഭംഗിയും എന്നിവയാണ് പ്രധാന കൃതികള്‍. മരണ സമയം ഭാര്യ ശാന്തകുമാരി, മകള്‍ സാവിത്രി എന്നിവര്‍ അടുത്ത് ഉണ്ടായിരുന്നു. മരണ വിവരമറിഞ്ഞ് നിരവധി പേര്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനായി വീട്ടിലേക്ക് എത്തുന്നുണ്ട്. സംസ്‌ക്കാരം വൈകീട്ട് 5 മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *