KOYILANDY DIARY

The Perfect News Portal

കവയത്രിയും വിവര്‍ത്തകയുമായ ഡോ. ജി.കമലമ്മ അന്തരിച്ചു

തിരുവനന്തപുരം: കവയത്രിയും വിവര്‍ത്തകയുമായ  ഡോ. ജി.കമലമ്മ (82) നിര്യാതയായി. ഹിന്ദിമലയാളം കവിതകളുടെ താരതമ്യപഠനത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ കമലമ്മ ഇരുഭാഷകളിലുമായി എട്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

1990ല്‍ അധ്യാപകവൃത്തിയില്‍ നിന്നു വിരമിച്ചശേഷം ശാസ്ത്രസാഹിത്യ പരിഷത്ത്, സാക്ഷരതാസമിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഹിന്ദിയിലും മലയാളത്തിലുമുള്ള ആനുകാലികങ്ങളില്‍ നിരവധി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. പാഞ്ചജന്യം, ബേഡാപാര്‍കര്‍നാഹെ, അഗ്നിമേംശാന്ത് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ശ്രീനാരായണഗുരുവിന്റെ ആത്മോപദേശ ശതകവും അടക്കമുള്ള കവിതകള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. കേരള ഹിന്ദി സാഹിത്യ അക്കാദമി പുരസ്കാരം, എസ്.ബി.ടി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും കമലമ്മയെ തേടിയെത്തി.

പരേതനായ എടമന നാരായണന്‍ പോറ്റിയുടെ ഭാര്യയാണ്. മക്കള്‍: എന്‍.കെ.ഗീത (റിട്ട. ഡി.ഇ, ബി.എസ്.എന്‍.എല്‍), എന്‍.കെ.ഗംഗ (അധ്യാപിക), എന്‍.കെ.ഗീരീഷ് (പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ്, മനോരമ ന്യൂസ്), മരുമക്കള്‍: ബാലപ്രഭന്‍ നായര്‍, ആര്‍.ജയചന്ദ്രന്‍, ബി.കവിത.

Advertisements

Leave a Reply

Your email address will not be published. Required fields are marked *