കളിക്കൂട്ടം സഞ്ചരിക്കുന്ന വായനശാലക്ക് പുസ്തകങ്ങള്‍ സമര്‍പ്പിച്ചു

കൊയിലാണ്ടി: നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്. എസ്. യൂണിറ്റും കളിക്കൂട്ടം വായനശാലയും ചേര്‍ന്ന് നടപ്പാക്കുന്ന സഞ്ചരിക്കുന്ന വായനശാല പേരാമ്പ്ര ക്ലസ്റ്റര്‍ എന്‍.എസ്.എസ്. കണ്‍വീനര്‍ കെ.കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വായനക്കാരെ തേടി പുസ്തകങ്ങള്‍ വീട്ടില്‍ എത്തുന്നതാണ് പദ്ധതി.
കളിക്കൂട്ടം വായനശാല പ്രവര്‍ത്തന പരിധിയിലാണ് സഞ്ചരിക്കുന്ന വായനശാല പ്രവര്‍ത്തിക്കുക. കളിക്കൂട്ടം വായനശാലക്ക് . വാര്‍ഡ് മെമ്പര്‍ ഒ. കെ.കുമാരന് അധ്യക്ഷനായി. കെ.പി. വിനീത്, രാജന് നടുവത്തൂര്‍, ഐ. സജീവന്, എന്‍.വി. ബാലന്, സുധീര്‍, അനുശ്രി നവീന്‍ എന്നിവര്‍ സംസാരിച്ചു .

