കളിക്കൂട്ടം ഗ്രന്ഥശാല സമൂഹ പുസ്തകവായന സംഘടിപ്പിച്ചു

കൊയിലാണ്ടി: വയനാദിനാചരണത്തിന്റെ ഭാഗമായി കളിക്കൂട്ടം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സമൂഹ പുസ്തകവായന സംഘടിപ്പിച്ചു. പരിപാടി മുരളീധരൻ നടേരി ഉൽഘാടനം ചെയ്തു. നടുവത്തൂർ സ്കൂളിലെ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകരിക്കാവുന്ന രീതിയിൽ സജീകരിച്ചതിന്റെ ഉൽഘാടനവും അതോടനുബന്ധിച്ച് നടന്നു.
ബിന്ദു എം. അദ്ധ്യക്ഷത വഹിച്ചു. ടി. യു. സൈനുദ്ദിൻ, വിജീഷ് എം.എം, ജമാൽ പി.വി, രാജൻ നടുവത്തൂർ, ഉമ്മർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

