കളവ്പോയ നായകൂട് കൊയിലാണ്ടി പോലീസ് കണ്ടെടുത്തു
കൊയിലാണ്ടി : വെങ്ങളം സി. ടി. മെറ്റൽസിൽ നിന്ന് കളവ് പോയ നായകൂട് കൊയിലാണ്ടി പോലീസ് കണ്ടെടുത്തു. ഇത്‌സംബന്ധിച്ച്
രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചെങ്ങോട്ടുകാവ് മാടാക്കര മാവിളിച്ചിക്കണ്ടി ഇഷ്ഹാക്ക്, മാടാക്കര പുതിയോട്ടിൽ നിഷാദ് എന്നിവരെയാണ് എസ്. ഐ. ബാബുരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഏഴായിരം രൂപ വിലയുള്ള നായകൂടാണ് ഇവർ മോഷ്ടിച്ചത്. കടയിൽ സ്ഥാപിച്ച് സി. സി. ടി. വി. ക്യമറയിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. വാഹനത്തിലെത്തിയാണ് മോഷണം നടത്തിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. അന്വേഷണ സംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ കെ. ഗിരീഷ്, ഗണേഷൻ, എം. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
