കല്ലുമ്മക്കായ ശേഖരിക്കൽ : കാപ്പാട് വീണ്ടും സംഘർഷം

കൊയിലാണ്ടി : കാപ്പാട് കടുക്ക പറിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷം ഇന്ന് വീണ്ടും സങ്കീർണ്ണമായി. പുറത്ത് നിന്ന് കടുക്ക് പറിക്കാൻ വരുന്നവരെ പ്രദേശവാസികൾ എതിർത്തതോടുകൂടിയാണ് സംഘർഷത്തിന് തുടക്കമായത്. ചെറിയ പ്രായമായ കല്ലുമ്മക്കായ പറിക്കരുതെന്ന് ബോർഡെഴുതിവെച്ചിരുന്നു. ഒരുകൊട്ട കല്ലുമ്മക്കായ മാത്രമെ ഒരാൾക്ക് പറിക്കാൻ പാടുള്ളൂവെന്നാണ് മറ്റ് നിബന്ധന. ഇത് ചിലർ ലംഘിച്ചതാണ് പ്രശ്നത്തന് കാരണമായത്. രണ്ടാഴ്ച മുമ്പ് പ്രശ്നമുണ്ടായപ്പോൾ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും കടുക്ക പറിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. പോലീസുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് കല്ലുമ്മക്കായ പറിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫൈബർ വള്ളത്തിനെതിരെ നാട്ടുകാർ സംഘടിക്കുകയായിരുന്നു. ഇതോടെ സംഘർഷം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി ഫൈബർ വള്ളo
കസ്റ്റഡിയിലെടുക്കുകയും ബോട്ടുടമക്കെതിരെ കേസെടുക്കുകയും ചെയ്തു.
