കലോത്സവത്തിന്‍റെ രജിസ്ട്രേഷന്‍ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച് മാതൃഭൂമി ദിനപത്രം

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്നും കണ്ടെടുത്ത കലോല്‍സവ രജിസ്‌ട്രേഷന്‍ ഫോമിനെ പരീക്ഷ ഉത്തരക്കടലാസാക്കി മാതൃഭൂമി ദിനപത്രം. ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാപേജിലെ പ്രധാന വാര്‍ത്തയിലാണ് കലോല്‍സവ രജിസ്‌ട്രേഷന്‍ ഫോമിന്റെ ചിത്രമടങ്ങിയ വാര്‍ത്ത ഉത്തരക്കടലാസാക്കി നല്‍കിയത്.
ഫെബ്രുവരി 22, 2019 ദിനത്തില്‍ പൂരിപ്പിച്ച ഫോമില്‍ സെക്ഷന്‍ ഏതെന്ന സ്ഥലത്ത് മ്യൂസിക് എന്നും പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ കോളത്തില്‍ സോളോ എന്നും പൂരിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 27 മുതല്‍ നടന്ന കലോല്‍സവത്തിന്റെ രജിസ്‌ട്രേഷന്‍ ഫോമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷ കൃത്രിമ വുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ തെളിവായി മാതൃഭൂമി ദിനപത്രത്തില്‍ നല്‍കിയത്. വാര്‍ത്തയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്.

ഉത്തരക്കടലാസിനെക്കുറിച്ച് വിശദമായ വാര്‍ത്തയാണുള്ളത്. യൂണിയന്‍ ഓഫീസിലും സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍, എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് പരീക്ഷയില്‍ കൃത്രിമം കാട്ടാന്‍ വേണ്ടിയെന്ന് സംശയം എന്നിങ്ങനെയാണ് വാര്‍ത്തയുടെ തുടക്കത്തില്‍ തന്നെ പത്രം പറഞ്ഞിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്ത നല്‍കാനുള്ള മാതൃഭൂമിയുടെ തിടുക്കത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തുടരുന്നത്

