‘കലാപീഠം’ പഠനകേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി : ക്ഷേത്രകലകള്‍ അഭ്യസിക്കാന്‍ പഠിതാക്കള്‍ക്ക് അവസരമൊരുക്കി കൊയിലാണ്ടി കൊല്ലം പിഷാരികാവ് പരിസരത്ത് ‘കലാപീഠം’ പഠനകേന്ദ്രം ആരംഭിച്ചു. കലാസ്‌നേഹികളായ ഒരുപറ്റം ചെറുപ്പക്കാരുടെ ഒത്തൊരുമയില്‍ ആരംഭിച്ച കലാപീഠത്തില്‍ സോപാനസംഗീതം, കഥകളി സംഗീതം, ഓട്ടന്‍തുള്ളല്‍, ഇടയ്ക്ക, കൊമ്പ്, ശാസ്ത്രീയ സംഗീതം, നൃത്തം, തബല, പുല്ലാംകുഴല്‍, കീബോര്‍ഡ്, വയലിന്‍, ഗിറ്റാര്‍, ചിത്രരചന എന്നിവയാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്.
വിജയദശമി നാളില്‍ ആരംഭിക്കുന്ന ക്ലാസ്സുകളിലേക്ക് ഒക്ടോബര്‍ 10 മുതല്‍ അഡ്മിഷന്‍ ആരംഭിക്കും. പിഷാരികാവ് മേല്‍ശാന്തി നാരായണന്‍ മൂസ്സത് ‘കലാപീഠം’ ഉദ്ഘാടനം ചെയ്തു. പത്മനാഭന്‍ ശ്രീപദം അദ്ധ്യക്ഷത വഹിച്ചു. അനില്‍ ചെട്ടിമഠം, മനോജ് ഇളയിടത്ത്, ടി.പി. രാജന്‍, രാധാകൃഷ്ണന്‍ കോയച്ചി വീട്ടില്‍, അര്‍ജുന്‍ പെരുവട്ടൂര്‍, സി.ബി. രമേശന്‍, കന്മനവയല്‍ ബാബു, ഗിരീഷ് നടുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
