കൊയിലാണ്ടി നഗരസഭ കലക്ടേഴ്സ് @ സ്കൂൾ പദ്ധതി ആരംഭിച്ചു
കൊയിലാണ്ടി: നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളിലും മാലിന്യശേഖരണത്തിനായി ഏർപ്പെടുത്തുന്ന കലക്ടേഴ്സ് @ സ്കൂൾ പദ്ധതി ആരംഭിച്ചു മരുതൂർ ഗവ.എൽ.പി സ്കൂളിൽ ബിന്നുകൾ വിതരണം ചെയ്ത് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു. മൂന്ന് തരം ബിന്നുകളാണ് ഇതിൻ്റെ ഭാഗമായി എല്ലാ സ്കൂളുകളിലും വിതരണം ചെയ്യുന്നത്. നഗരസ സ്ഥിരം സമിതി ചെയർപേഴ്സൻ സി. പ്രജില അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയർപേഴ്സൻ കെ. എ. ഇന്ദിര, കൗൺസിലർമാരായ എം. പ്രമോദ്, കേളോത്ത് വത്സരാജ്, എൻ.എസ്.വിഷ്ണു, ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. രമേശൻ, പ്രധാനാധ്യാപിക ടി.നഫീസ, ജെ.എച്ച്.ഐ. കെ.എം. പ്രസാദ് എന്നിവർ സംസാരിച്ചു.


