കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി
കണ്ണൂര്‍: കര്‍ഷക തൊഴിലാളി യൂണിയന്‍ ഒമ്പതാമത് ദേശീയ സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി. നായനാര്‍ അക്കാദമിയിലെ പി കെ കുഞ്ഞച്ചന്‍ നഗറില്‍ പ്രതിനിധി സമ്മേളനം രാവിലെ 11ന് കിസാന്‍ സഭാ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മോഡി സര്‍ക്കാരിന്റെ നവഉദാരവത്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത് രാജ്യത്തെ കര്‍ഷകരും തൊഴിലാളികളുമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ കടുത്ത വിവേചനം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് എസ് തിരുനാവക്കരശ് സമ്മേളനത്തില്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച നടക്കും. കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍മുള്ള, സുനിത് ചോപ്ര, വിവിധ സംഘടനകളുടെ അഖിലേന്ത്യാ ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരംപേര്‍ പങ്കെടുക്കുന്നു.




