മരം മുറിഞ്ഞു വീണ് കര്‍ഷകന്‍ മരിച്ചു

തൃശ്ശൂര്‍: നിരവധി കര്‍ഷക പുരസ്‌കാരങ്ങള്‍ അടക്കം വാങ്ങിയ യുവകര്‍ഷകന്‍ മരം ഒടിഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ സ്വദേശി സിബി കല്ലിങ്കല്‍ ആണ് മരിച്ചത്. 49 വയസ്സായിരുന്നു.
ഇടുക്കി നരിമ്പാറയ്ക്ക് സമീപം ഏലത്തോട്ടത്തില്‍ നില്‍ക്കുമ്ബോള്‍ മഴയിലും കാറ്റിലുംപെട്ട് സിബിയുടെയും സുഹൃത്ത് മുളകുവള്ളി പുന്നപ്ലാക്കല്‍ ടോമിയുടെയും ദേഹത്തേക്ക് മരം ഒടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിബി മരിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ കര്‍ഷകോത്തമ പുരസ്‌കാരവും 2018ലെ ജഗ്ജീവന്റാം ദേശീയ കര്‍ഷകപുരസ്‌കാരവുമടക്കം നിരവധി പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട് സിബി. പുരോഗമന കാര്‍ഷികാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ജഗ്ജീവന്‍ റാം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയെന്ന പ്രത്യേകതയും സിബിക്കുണ്ട്.

പിതാവ് വര്‍ഗ്ഗീസ് കല്ലിങ്കലിന്റെ പാത പിന്തുടര്‍ന്നാണ് ബിരുദധാരിയായ സിബി കൃഷിയിലേക്ക് എത്തിയത്. 20 ഏക്കറില്‍ പടര്‍ന്നുകിടക്കുന്ന പറമ്ബില്‍ വിവിധ ഇനം ഫലവൃക്ഷങ്ങളും അലങ്കാര മത്സങ്ങളും പശുക്കളും കുതിരകളും വിവിധ തരം പക്ഷികളും ഉണ്ട്. അമ്മ ത്രേസ്യാമ്മ. ഭാര്യ. സ്വപ്‌ന. മക്കള്‍. ടാനിയ, തരുണ്‍

