കരിഞ്ചോലയില്‍ അനധികൃതമായി ജലസംഭരണി നിര്‍മിച്ച സംഭവം അന്വേഷിക്കാന്‍ കലക്ടറുടെ ഉത്തരവ്

കട്ടിപ്പാറ: കരിഞ്ചോലയില്‍ അനധികൃതമായി ജലസംഭരണി നിര്‍മിച്ച സംഭവം അന്വേഷിക്കാന്‍ കലക്ടറുടെ ഉത്തരവ്. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയാണ് ജലസംഭരണി നിര്മിക്കുന്നെതന്നാണ് ആരോപണം. ഉരുള്‍ പൊട്ടലിന് പ്രധാന കാരണം നാലു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ജലസംഭരണിക്കായി മണ്ണെടുത്തതാണെന്ന് ജനങ്ങള്‍ പറയുന്നു.
സ്വകാര്യ പശുഫാമിന് വേണ്ടിയാണ് എന്ന പേരിലാണ് ജലസംഭരണി നിര്‍മിക്കാന്‍ മണ്ണെടുത്തത്. നാട്ടുകാര്‍ തടഞ്ഞതിെന തുടര്‍ന്ന് പണി നിര്‍ത്തിയിരുന്നു. ഇങ്ങനെ എടുത്ത കുഴിയാണ് ഉരുള്പ്പൊട്ടലിെന്റ ഉറവിടം എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ജലസംഭരണിക്കായി കുഴിയെടുത്തപ്പോള്‍ കൂട്ടിയിട്ട മണ്ണും കല്ലും വീടുകള്‍ക്ക് മുകളില്‍ വീണതാണ് ദുരന്തം ഇരട്ടിയായത്.

