KOYILANDY DIARY.COM

The Perfect News Portal

ഒരു ശതമാനം സാധ്യത മാത്രമായിരുന്നു, കരയാതെ, ശ്വസിക്കാന്‍ പോലുമാകാതെ ഭൂമിയിലേക്കെത്തിയ കുഞ്ഞിന് ഡോക്ടര്‍മാര്‍ ഇട്ട ആയുസ്സ്: മൂന്നു മാസങ്ങള്‍ക്കിപ്പുറം 1.6 കിലോയിലേക്ക് അവള്‍ വളര്‍ന്നു

കൊച്ചി:  എറണാകുളം ലൂര്‍ദ് ആശുപത്രിയിലാണ് മേയ് ഒന്നിന് വെറും 380 ഗ്രാം ഭാരത്തോടെ അവള്‍ പിറന്നുവീണത്. ഒരു പൂച്ചക്കുഞ്ഞിന്റെ അത്രേം വലുപ്പം. ഒരു ശതമാനം സാധ്യത മാത്രമായിരുന്നു, കരയാതെ, ശ്വസിക്കാന്‍ പോലുമാകാതെ ഭൂമിയിലേക്കെത്തിയ കുഞ്ഞിന് ഡോക്ടര്‍മാര്‍ ഇട്ട ആയുസ്സ്. പക്ഷേ ജനിച്ച്‌ മൂന്നു മാസങ്ങള്‍ക്കിപ്പുറം 1.6 കിലോയിലേക്ക് അവള്‍ വളര്‍ന്നു. ലൂര്‍ദ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗം മെഡിക്കല്‍ വിദ്യാര്‍ഥിയായ ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ദിഗ്‌വിജയും ശിവാങ്കിയുമാണ് കാശ്‌വിയുടെ മാതാപിതാക്കള്‍.

വയറുവേദനയെ തുടര്‍ന്ന് കാശ്‌വിയുടെ അമ്മ ശിവാങ്കിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ വെറും അഞ്ച് മാസമായിരുന്നു. മുന്‍പ് മൂന്നുതവണ ഗര്‍ഭം അലസിയതിന്റെ വേദന കണക്കിലെടുത്ത് സങ്കീര്‍ണതകളേറിയപ്പോള്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ തന്നെ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി

Advertisements

അങ്ങനെ ഗര്‍ഭത്തിന്റെ 23-ാം ആഴ്ചയില്‍ കുഞ്ഞു കാശ്‌വി ജനിച്ചു. കൈപ്പത്തിയുടെ വലിപ്പം മാത്രമാണ് അവള്‍ക്കുണ്ടായിരുന്നതെന്ന് അച്ഛന്‍ ദിഗ്‌വിജയ് ഓര്‍മ്മിക്കുന്നു. പറയാന്‍ മാത്രമായ ഹൃദയമിടിപ്പായിരുന്നു ജീവന്റെ അടയാളം. ട്യൂബ് വഴി കൃത്രിമ ശ്വാസം നല്‍കി. അമ്മയുടെ വയറിനകത്തെന്ന പോലെ പരിരക്ഷ പുറത്തുമൊരുക്കി.

മാസമെത്താതെ ജനിച്ചതിനാല്‍ ആന്തരികാവയവങ്ങളുടെ വളര്‍ച്ചയും പരിചരണവും പ്രത്യേകം ശ്രദ്ധ നല്‍കി. വൃക്കകളെ ബാധിക്കാതിരിക്കാന്‍ മരുന്നുപയോഗം കുറച്ച്‌ രണ്ടാം ദിവസം മുതല്‍ ട്യൂബ് വഴി അമ്മയുടെ മുലപ്പാല്‍ തന്നെ നല്‍കിത്തുടങ്ങി.

16 ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞതിനു ശേഷം അവള്‍ സ്വയം ശ്വാസമെടുക്കാന്‍ തുടങ്ങിയപ്പോള്‍ നവജാത ശിശുക്കള്‍ക്കുള്ള ഐ.സി.യു.വിലേക്ക് മാറ്റി. രണ്ടു മാസം ആശുപത്രിയില്‍ തുടര്‍ന്നു. ഓഗസ്റ്റ് ഏഴിനാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇനിയും തുടര്‍ച്ചയായ ഇടവേളകളില്‍ പരിശോധനകളുണ്ട്. പൂര്‍ണ വളര്‍ച്ചയെത്താതെ ജനിക്കുന്ന കുട്ടികളില്‍ കണ്ടുവരുന്ന കണ്ണിന്റെ പ്രശ്‌നമുണ്ടായിരുന്നത് ചികിത്സയിലൂടെ പരിഹരിച്ചു.

ദൈവത്തിന്റെ കരങ്ങള്‍ തൊട്ട ഈ കുഞ്ഞു കാശ്‌വിയുടെ വളര്‍ച്ചാനേട്ടം നവജാത ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. റോജോ ജോയ് യുടെ പരിരക്ഷ കൂടിയാണ്. കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞായിരുന്നു കാശ്‌വിയെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലും ദക്ഷിണേഷ്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്ക് പ്രകാരം ഭാരക്കുറവില്‍ രണ്ടാം സ്ഥാനമാണ് കാശ്‌വിക്കെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

കാശ്‌വിക്കായി ആശുപത്രിയില്‍ പ്രത്യേകം സൗകര്യങ്ങളൊരുക്കിയിരുന്നതായി ലൂര്‍ദ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച്‌ ഡയറക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *