കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
 
        കോഴിക്കോട് : ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി നടപ്പാക്കുന്നതിനായി നഗരസഭകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ ശമ്പളത്തില്‍ 12 മാസത്തേക്കാണ്് നിയമനം. കോഴിക്കോട് കോര്‍പറേഷന്‍- 3, കൊയിലാണ്ടി മുനിസിപ്പാലിറ്റി- 2, വടകര- 2, രാമനാട്ടുകര, ഫറോക്ക്, പയ്യോളി, കൊടുവള്ളി, മുക്കം മുനിസിപ്പാലിറ്റികളില്‍ ഒന്നുവീതവുമാണ് ഒഴിവ്.
അപേക്ഷകര്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളും അതാത് നഗരസഭാ പ്രദേശത്തെ താമസക്കാരുമായിരിക്കണം. പ്ളസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ള സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യവും കുടുംബശ്രീ പ്രവൃത്തി പരിചയവും അധികയോഗ്യതയായിരിക്കും. പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31. അപേക്ഷാഫോറം മാതൃക സിഡിഎസ് ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0495-2373678.



 
                        

 
                 
                