KOYILANDY DIARY.COM

The Perfect News Portal

കബാലി ആദ്യ ദിനം നേടിയത് 45 കോടി കളക്ഷന്‍

രജനികാന്തിന്റെ ചിത്രം കബാലി ആദ്യ ദിനം നേടിയത് 45 കോടി കളക്ഷന്‍. മൂന്നു ദിനംകൊണ്ട് 100 കോടി ക്ലബ്ബില്‍ കടക്കാനുള്ള ശ്രമത്തിനിടെ ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാനാണ് കബാലിയുടെ ഒരുക്കം. ഇന്ത്യയില്‍നിന്നുമാത്രം ചിത്രം 30 കോടി രൂപ സ്വന്തമാക്കിയതായാണ് കണക്ക്.

അമേരിക്കയില്‍ ആദ്യ ദിനം 12 കോടി രൂപയാണ് കബാലിയുടെ ബോക്സ് ഓഫീസ് കളക്ഷന്‍. ഒരു ഇന്ത്യന്‍ സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. 400 തിയറ്ററുകളിലാണ് അമേരിക്കയില്‍ ചിത്രം റിലീസ് ചെയ്തത്. യെന്തിരന്റെ കളക്ഷന്‍ റിക്കാര്‍ഡാണ് കബാലി തകര്‍ത്തത്.

306 കേന്ദ്രങ്ങളിലായി 2000 ഷോയാണു നടക്കുന്നത്. മിക്ക സ്ഥലങ്ങളിലും കുറഞ്ഞതു ആറു ഷോ വീതമുണ്ട്. കേരളത്തില്‍ നിന്നു ഒരു ചിത്രം നേടുന്ന ആദ്യ ദിന കലക്ഷിനില്‍ കബാലി പുതിയ റെക്കോഡിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക, യുഎഇ, യുകെ, ഓസ്ട്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Advertisements
Share news