കനാലിന് കുറുകെയുണ്ടായിരുന്ന പാലം കനത്ത മഴയില്‍ ഒലിച്ചുപോയി

വടകര: വില്യാപ്പള്ളി കായക്കൂല്‍താഴ കനാലിന് കുറുകെയുണ്ടായിരുന്ന പാലം കനത്ത മഴയില്‍ ഒലിച്ചുപോയി. മുകളിലത്തെ കോണ്‍ക്രീറ്റ് സ്ലാബും അടിഭാഗത്തെ സിമന്റ് പൈപ്പും ഉള്‍പ്പെടെ അടര്‍ന്നു മാറി വന്‍ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. കനാലിന്റെ അരികിലൂടെയുള്ള താല്കാലിക റോഡ് ആഴ്ചകളായി കനത്ത ചെളിയില്‍ കുതിര്‍ന്നു പോയതിനാല്‍ നാട്ടുകാരുടെ ഏക ആശ്രയമായിരുന്നു ഈ പാലം. തെങ്ങിന്‍തടികളും മറ്റും കൊണ്ട് താല്കാലിക സംവിധാനമൊരുക്കിയിരിക്കുകയാണ് നാട്ടുകാര്‍.
വിദ്യാര്‍ത്ഥികളും പ്രായമായവരും ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്. തികച്ചും അപകടാവസ്ഥയിലായ ഈ താല്കാലിക സംവിധാനം പൂര്‍വസ്ഥിതിയിലേക്ക് എത്രയും പെട്ടെന്ന് മാറ്റാന്‍ തദ്ദേശവകുപ്പും കനാല്‍ പുനര്‍നിര്‍മാണ അതോറിറ്റിയും മുന്‍കൈയ്യെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

