കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് മരണം

കൊച്ചി: മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്ന് പേര് മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു.
കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തുവാണ് മരിച്ചത്. മട്ടന്നൂരില്‍ കനത്തമഴയില്‍ തോട്ടില്‍ വീണ് മധ്യവയസ്കന് മരിച്ചു. കുഴിക്കല്‍ ശില്പ നിവാസില്‍ കെ പത്മനാഭ (54) നാണ് മരിച്ചത്. പകല്‍ പതിനൊന്നോടെ വീട്ടിനടുത്തുള്ള തോടില്‍ വീഴുകയായിരുന്നു.

