കനത്ത മഴ: പത്തോളം കുടുംബങ്ങൾ വീടൊഴിഞ്ഞു

കൊയിലാണ്ടി: കനത്ത മഴയിൽ വെള്ളം കയറിയ വീടുകളിൽ നിന്നും കുടുംബങ്ങൾ വീടൊഴിഞ്ഞു. ബന്ധു വീടുകളിലെക്കാണ് ഇവർ താമസം മാറ്റിയത്. കൊരയങ്ങാട് ഡിവിഷനിലെ വയൽ പുര ഭാഗത്തെ കുടുംബങ്ങളാണ് വീടൊഴിഞ്ഞത്.നേരത്തെ നാല് കുടുംബങ്ങൾ ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കനത്ത മഴയിൽ മറ്റു വീടുകളിലെക്ക് കൂടി വെള്ളം കയറുകയായിരുന്നു. ഇതെ തുടർന്നാണ് 10 ഓളം കുടുംബങ്ങൾ വീടൊഴിഞ്ഞത്.
