കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി

കൊയിലാണ്ടി: കനത്ത മഴയിൽ താഴ്ന്ന പ്രദേശം വെള്ളത്തിലായി. കൊരയങ്ങാട് തെരുവിന്റെ കിഴക്ക് ഭാഗം വയൽപുര ഭാഗത്തെ വീടുകൾ വെള്ളത്തിലായി. വയൽ പുരയിൽ പ്രദീപൻ, പ്രമോദ്, റിയാസ്, ടി.പി. ഹരീഷ്, ടി.എം.മോഹനൻ, കുനിയിൽ ഷാജി, ടി.എം.പ്രദീപൻ, സുജിത്ത് തുടങ്ങിയവരുടെ വീടുകളാണ് വെള്ളത്തിലായത്.
കൊരയങ്ങാട് ക്ഷേത്ര മൈതാനത്തിനു സമീപം കെ.പി.അശോക് കുമാർ, ടി.പി.സുരേഷ് തുടങ്ങിയവരുടെ വീടുകളിലേക്കും വെള്ളം കയറി. നേരത്തെ ഇതുതന്നെയായിരുന്നു അവസ്ഥയെങ്കിലും ഇന്നലെ രാത്രി പെയ്ത കനത്ത മഴ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മഴവെള്ളം ഒഴുകിയിരുന്ന ബപ്പൻകാട് റെയിൽവെ ഭാഗം ഒഴുക്ക് നിലച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്.

കഴിഞ്ഞ നിരവധി വർഷമായി മഴ കാലത്ത് ഈ ദുരിതം വയൽപുര ഭാഗത്തുള്ളവർ അനുഭവിക്കുന്നുണ്ടെങ്കിലും ശാശ്വതമായ പരിഹാരം കാണാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. മഴ കനത്തത്തോടെ കൊരയങ്ങാട് ക്ഷേത്ര മൈതാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. രണ്ട് ക്ഷേത്രക്കുളങ്ങളും നിറഞ്ഞൊ

