കനത്ത മഴയില്‍ മരം വീണ് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു

ആലപ്പുഴ: കനത്ത മഴയില്‍ മരം വീണ് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇന്ന് രാവിലെ ഉണ്ടായ കനത്ത മഴയിലാണ് മുക്കടക്കു സമീപം ദേശീയപാതക്കു കുറുക മരം വീണ് ഗതാഗതം സ്തംഭിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്ന്ന്മരം മുറിച്ചു മാറ്റാനായി അഗ്നിശമന സേന എത്തി.
ഇലക്ട്രിക്ക് വാളുപയോഗിച്ച് മരംമുറിക്കുന്നതിനിടെ അഗ്നിശമന സേനയിലെ ലീഡിങ് ഫയര്മാന് എ. ശ്രീകുമറിന് പരുക്കേറ്റു. ഇന്നലെ രാവിലെ 7.45 ഓടെയാണ് സി പി സി ആര് ഐ ക്കു മുന്നില്‍ റോഡരുകില്‍ നിന്നിരുന്ന അക്കേഷ്യ മരം മറിഞ്ഞു വീണത്.

