കണ്ണൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ണ സുരക്ഷാ ചുമതല ഇനി സിഐഎസ്എഫിന്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ണ സുരക്ഷാ ചുമതല ഇന്ന് സിഐഎസ്എഫ് ഏറ്റെടുക്കും. 50 ഉദ്യോഗസ്ഥരാണ് ആദ്യ ഘട്ടത്തില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടാവുക.വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 613 ആയി ഉയര്‍ത്തും.
ഔദ്യോഗികമായി പൂര്‍ണ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതോടെ വിമാനത്താവള സുരക്ഷാ സി ഐ എസ് എഫിന്റെ നിയന്ത്രണത്തിലാകും.സി ഐ എസ് എഫിന്റെയും കിയാലിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ചടങ്ങുകളോടെ ആയിരിക്കും പൂര്‍ണ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നത്.

പതാക കൈമാറല്‍,ഗാഡ് ഓഫ് തുടങ്ങിയ ഉണ്ടാകും.കമാന്‍ഡന്റ് എം ജെ ഡാനിയേല്‍ ധനരാജിന്റെ നേതൃത്വത്തിലുള്ള 50 ജവാന്മാരാണ് ആദ്യ ഘട്ടത്തില്‍ സുരക്ഷാ ചുമതലയില്‍ ഉള്ളത്. ഡിസംബര്‍ ആദ്യ ആഴ്ച 250 ജവാന്മാര് കൂടി എത്തും.

വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ സുരക്ഷയ്ക്കായി 613 അംഗങ്ങളുണ്ടാകും. കൂത്തുപറമ്ബ് വലിയവെളിച്ചത്താണ് ജവാന്മാര്ക്ക് താല്‍ക്കാലിക താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിന് അകത്തു തന്നെ അഞ്ചു നിലകളിലായുള്ള ബാരക്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ക്യാമ്ബ് അങ്ങോട്ട് മാറും.

