KOYILANDY DIARY.COM

The Perfect News Portal

കണ്ടൈനറില്‍ കടത്തിയ കന്നുകാലികളെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി : പാലക്കാട്ട് നിന്ന് കണ്ണൂരിലേക്ക് മതിയായ സുരക്ഷിത്വമില്ലാതെ കടത്തിക്കൊണ്ടുപോകുകയായിരുന്ന കന്നുകാലികളെയും ഡ്രൈവറെയും കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. 20-ാം മൈലില്‍ റോഡരുകില്‍ വാഹനം നിര്‍ത്തിയിട്ട് ഡ്രൈവര്‍ ചായകുടിക്കാന്‍ പോയസമയത്ത് കന്നുകാലികളെ കുത്തി നിറച്ച കണ്ടൈനര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ കൊയിലാണ്ടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ഏഴ് പശുക്കളില്‍ ഒരരെണ്ണം ചത്തതായി കാണപ്പെട്ടു. മൃഗങ്ങള്‍ക്കെതിരെ ക്രൂരത നടത്തിയതിനുള്ള നിയമപ്രകാരം വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് ചത്ത പശുവിനെ വെറ്ററിനറി സര്‍ജ്ജന്റെ നേതൃത്വത്തില്‍ പോസ്‌ററ്‌മോര്‍ട്ടം നടത്തി മറ്റ് നടപടികളിലേക്ക് കടന്നു.

Share news
error: Content is protected !!