കട്ടിപ്പാറ ഉരുള്‍ പൊട്ടലില്‍ കാണാതായവരിലൊരാളുടെ മൃതദേഹം കൂടി കണ്ടെത്തി
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍ പൊട്ടലില്‍ കാണാതായവരിലൊരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഉരുള്‍ പൊട്ടലില്‍ കാണാതായ റിഫ ഫാത്തിമ മറിയം എന്ന ഒന്നരവയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഉരുള്‍ പൊട്ടലില്‍ കാണാതായ കരിഞ്ചോല ഹസന്റെ മകള്‍ നുസ്രത്തിന്റെ മകളാണ് റിഫ. നുസ്രത്തിനെയും അവരുടെ മറ്റൊരു കുട്ടിയെയും കൂടാതെ ആറ്‌പേരെകൂടി ഇനിയും കണ്ടെത്താനുണ്ട്.
ദുരന്ത നിവരണ സേനയുടെ നേതൃത്വത്തിലാണ് രണ്ടാം ദിവസവും തിരച്ചില്‍ നടക്കുന്നത്. 45 അംഗ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് തിരിച്ചില്‍ നടത്തുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെളളത്തിനടിയിലാണ്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യസഹായമടക്കം ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തി. മന്ത്രിമാരായ ടി പി രാമൃഷ്ണനും എ കെ ശശീന്ദ്രനും ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.




