കടവരാന്തയില്‍ ഉറങ്ങിയ ആളുടെ സ്വകാര്യ ഭാഗത്ത് തീയിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

ചെന്നൈ: കടവരാന്തയില്‍ കിടന്നുറങ്ങിയ ആളെ ആക്രമിക്കുകയും സ്വകാര്യഭാഗം കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചെന്നൈ കോടമ്പക്കത്തില്‍ ജൂണ്‍ നാലിനാണ് വീഡിയോയില്‍ പ്രചരിക്കുന്ന സംഭവം നടന്നത്.
കോടമ്പാക്കം രംഗരാജപുരത്തെ ഇന്ത്യന്‍ ബാങ്കിന് സമീപത്ത് ഉറങ്ങുകയായിരുന്ന 50 വയസുകാരനായ ജാഫര്‍ എന്നയാള്‍ക്ക് നേരെയാണ് ആക്രമണം. പുലര്‍ച്ച 1.30 ഓടെ മദ്യപിച്ചെത്തിയ ശ്യാം, പുഗഴേനന്ദി, രാജേഷ് എന്നിവരും ഒരു പ്രായപൂര്‍ത്തിയാകാത്ത ആളുമടക്കമുള്ളവരാണ് ഇയാളെ അക്രമിച്ചത്.

അക്രമികളിലൊരാള്‍ ജാഫർ ധിരിച്ചിരുന്ന വസ്ത്രം മാറ്റി സ്വകാര്യ ഭാഗത്തിന് നേരെ കത്തിച്ച ചൂട്ട് പിടിക്കുകയായിരുന്നു. ജാഫറും മദ്യപിച്ച അവസ്ഥയിലായതിനാൽ ഇതിനോട് പ്രതികരണമുണ്ടായിരുന്നില്ല. പിന്നീട് ഇവര്‍ പൈപ്പ് ഉപയോഗിച്ച് ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു.

അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാഫര്‍ മദ്യപിക്കുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് പിടിയിലായവര്‍ പറയുന്നത്. ഇവരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

