കടലാക്രമണം: തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ അരി നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ അരി നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടൊയണ് സര്‍ക്കാര്‍ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രസഭാ യോഗം കടലാക്രമണവും കാലാവസ്ഥാ മുന്നറിയിപ്പുകളും ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്.

രണ്ട് ദിവസമായി തുടരുന്ന കനത്ത കടല്‍ക്ഷോഭത്തില്‍ വലിയ നാശനഷ്ടമാണ് സംസ്ഥാനത്തെ തീരപ്രദേശങ്ങളിലുണ്ടായത്. തിരുവനന്തപുരത്ത് ഇരുന്നൂറിലേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നുള്ള ജാഗ്രതാ നിര്‍ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരു മാസത്തെ റേഷന്‍ തീരദേശത്ത് മുഴുവന്‍ നല്‍കാനുള്ള തീരുമാനമെടുത്തത്. ഇതിനോടകം 19 കുടുംബങ്ങളിലെ 69 പേരെ ദുരിതാശ്വാസ ക്യാപുകളിലേക്കു മാറ്റിയെന്നാണു സര്‍ക്കാര്‍ കണക്ക്. ബുധനാഴ്ച ഉച്ച മുതല്‍ തുടങ്ങിയ കടലാക്രമണം ഇന്നലേയും രൂക്ഷമായിരുന്നു.

ഇന്ന് രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിലയത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ ശക്തമായ കാറ്റ് കടലില്‍ വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കടല്‍ക്ഷോഭത്തിന് കാരണം.
