KOYILANDY DIARY

The Perfect News Portal

കടയടപ്പ് സമരം പൂര്‍ണം

കൊയിലാണ്ടി> വ്യാപാരികളോട് സർക്കാർ കാട്ടുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും പൂർണ്ണമായിരുന്നു. വ്യാപാരി വ്യവസായി സമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുമാണ് സമരത്തിന് ആഹ്വാനംചെയ്തത്. സംസ്ഥാന ബജറ്റില്‍ വ്യാപാര വ്യവസായ മേഖലയെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി സമിതി സമരം നടത്തിയത്. ‘ജീവിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷന്റെ ഭാഗമായാണ് ഏകോപന സമിതി കടകള്‍ അടച്ചത്. കച്ചവടക്കാര്‍ക്ക് ജോലിസ്ഥിരത ഉറപ്പാക്കുംവിധം വാടക കുടിയാന്‍ നിയമം നടപ്പാക്കുക, സര്‍ക്കാറിന്റെ വ്യാപാരി ദ്രോഹ നിലപാട് അവസാനിപ്പിക്കുക, വാണിജ്യനികുതി നയം തിരുത്തുക, വാടക നിയന്ത്രണ ബില്ലിലെ അപാകം പരിഹരിക്കുക, വ്യാപാരി ക്ഷേമനിധി സംരക്ഷിക്കുക, ഓണ്‍ ലൈന്‍ വ്യാപാരം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളും ഉയര്‍ത്തിയാണ് കടയടപ്പുസമരം.