കടക്കെണിയില്‍പ്പെട്ട കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണം

പേരാമ്പ്ര: കേരളത്തെ വരള്‍ച്ചാബാധിത പ്രദേശമായി കേന്ദ്രം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടക്കെണിയില്‍പ്പെട്ട കര്‍ഷകരുടെ ഒരു ലക്ഷം രൂപവരെയുള്ള മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളണമെന്ന് കിസാന്‍ ജനത നൊച്ചാട് പഞ്ചായത്തു കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍സെക്രട്ടറി വത്സന് എടക്കോടന്‍ ഉദ്ഘാടനം ചെയ്തു. കെ.എം. കുഞ്ഞിക്കൃഷ്ണന് നായര്‍ അധ്യക്ഷനായിരുന്നു. കെ.കെ. വിനോദന്‍, പി.എസ്. നായര്‍, വി.കെ. ഭാസ്കരന്, ലത്തീഫ് വെള്ളിലോട്ട്, ടി.പി. മോഹന്‍ദാസ്, എ.കെ. ചന്ദ്രന്, ടി. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.

