KOYILANDY DIARY.COM

The Perfect News Portal

ഔദ്യോഗിക ഭാഷാ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം > ഭരണ മലയാളം എന്ന പേരില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി എ കെ ബാലന്‍, ഔദ്യോഗികഭാഷ ഉന്നതതലസമിതി അംഗങ്ങളായ സുഗതകുമാരി, ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ സന്നിഹിതരായി.

ഓണ്‍ലൈന്‍ നിഘണ്ടുവിന് ആവശ്യമായ സാങ്കേതികസഹായം ചെയ്ത എഫ് ജോസിന് മുഖ്യമന്ത്രി പുരസ്കാരം നല്‍കി. മലയാളം പത്താംക്ളാസ് വരെ നിര്‍ബന്ധമാക്കിയതിന് സുഗതകുമാരി മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. തന്റെ ജീവിതകാലത്ത് ഇത് സഫലമാകുമെന്ന് വിചാരിച്ചതല്ലെന്നും സുഗതകുമാരി പറഞ്ഞു.

http://glossary.kerala.gov.in/ എന്ന പേരിലാണ് ഓണ്‍ലൈന്‍ നിഘണ്ടു തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഭരണഭാഷ സംബന്ധിച്ച ആദ്യ ഓണ്‍ലൈന്‍ നിഘണ്ടുവാണ്‌ ഇത്. ഇരുപതിനായിര ത്തോളം പദങ്ങളും പ്രയോഗങ്ങളും അവയുടെ നിരവധി മലയാള രൂപങ്ങളും ഈ നിഘണ്ടുവില്‍ ചേര്‍ത്തിട്ടുണ്ട്. തെറ്റില്ലാത്ത ഭരണ മലയാളം, വകുപ്പുതല പദകോശം, ഭരണ ഭാഷാ മാതൃകകള്‍, ടൈപ്പിങ് ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണമലയാളം മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ളേസ്റ്റോറില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *