ഓൺലൈൻ പഠനസൗകര്യം: സഹകരണ വകുപ്പിൻ്റെ വിദ്യാതരംഗിണി വായ്പ ആരംഭിച്ചു
കൊയിലാണ്ടി: ഓൺ ലൈൻ വിദ്യാഭ്യാസത്തിന് പഠന ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കാൻ സഹകരണ വകുപ്പ് ആവിഷ്കരിച്ച വിദ്യാ തരംഗിണി വായ്പ ആരംഭിച്ചു. ചെങ്ങോട്ടുകാവ് മേലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സുതൻ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ കെ.വി രാഘവൻ, സിക്രട്ടറി കെ.വി ബിനേഷ് എന്നിവർ സംബന്ധിച്ചു.

