ഓൺലൈൻ പഠനത്തിന് ഒരു കോൺഗ്രസ്സ് കൈത്താങ്ങ്
കൊയിലാണ്ടി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത രണ്ട് വിദ്യാർത്ഥികൾക്ക് കൂടി പെരുവട്ടൂർ 16-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനം മാതൃകയാവുന്നു. പ്രമുഖ ട്യൂഷൻ ആപ്പ് ആയ 90+ My ട്യൂഷൻ ആപ്പ്,16 -ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുമാണ് വിദ്യാർത്ഥികൾക്ക് ആവശ്യമായ ടെലിവിഷനുകൾ സ്പോൺസർ ചെയ്തത്. DCC പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ജിഷാ പുതിയേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, 90+ട്യൂഷൻ ആപ്പ് മാനേജർ നിഷീദ്, ഷാനൂപ് കോറോത്, ബാലകൃഷ്ണൻ ടി. കെ, എൻ. വി. ബിജു, സിറാജ് ഇയ്യഞ്ചേരി, ശ്രീജ ടീച്ചർ, വേണു മാസ്റ്റർ, ഉദയഭാനു കേദാരം, മിഥുൻ കുമാർ. കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സിബിൻ കണ്ടത്തനാരി സ്വാഗതവും കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

