ഏറാമല: സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരിയുടെ ആഭിമുഖ്യത്തിൽ ഏറാമല പഞ്ചായത്തിലെ ഏഴാം വാർഡിലെ ഒരു വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസിനായുള്ള മൊബൈൽ ഫോൺ കൈമാറി. പഴയ ഫോണുകൾ ശേഖരിച്ച് പുതുക്കി പണിത് വിതരണം ചെയ്യുന്ന പ്രവർത്തനത്തിന് ഇതോടെ സമതയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.